SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

ആകാംക്ഷ,നിരാശ; മൂകമായി കെ.പി.സി.സി ആസ്ഥാനം

con-pta

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ ചർച്ച തുടങ്ങിയ സമയം മുതൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ പ്രവർത്തകരുടെ തിരക്കായിരുന്നു. ടി.വി സ്ക്രീനിൽ കണ്ണുംനട്ട് നിശബ്ദരായാണ് നേതാക്കളും പ്രവർത്തകരും മണിക്കൂറുകൾ കാത്തിരുന്നത്. സംഘടനാ ചുമതലയുള്ള കെ.പി.സി സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, ചവറജയകുമാർ തുടങ്ങിയ നേതാക്കളും മുഖ്യമന്ത്രി ആരെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഏഴര മണിവരെ കാത്തിരുന്നു. പ്രഖ്യാപനം ഉടനില്ലെന്ന് ചാനലിൽ എഴുതി കാണിച്ചതോടെയാണ് നിരാശയോടെ എല്ലാവരും ഇന്ദിരാഭവൻ വിട്ടത്.

ഇതിനിടെ നേതാക്കളുടെ പേരിൽ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകൾ നീക്കം ചെയ്യണമെന്ന അഭ്യർത്ഥന വന്നു. മൂന്ന് നേതാക്കളും കെ.പി.സി.സി അദ്ധ്യക്ഷനും ഒന്നിച്ച് അഭ്യർത്ഥന നടത്തിയതിന് തൊട്ടു പിന്നാലെ ഇന്ദിരാഭവന് മുന്നിൽ കഴിഞ്ഞ ദിവസം കെ.സിയെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോർഡ് പ്രവർത്തകർ അഴിച്ചു മാറ്റി. നഗരത്തിൽ മറ്റു പല കേന്ദ്രങ്ങളിലും സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളും ഇന്നലെ രാത്രി തന്നെ മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA