SignIn
Kerala Kaumudi Online
Saturday, 13 June 2026 1.40 AM IST

അട്ടപ്പാടി ചുരത്തിൽ ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

sajeevkumar

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ചികിത്സ വൈകി വെന്റിലേറ്ററിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി വെള്ളമാരിക് ഉന്നതിയിലെ സജീവ് കുമാർ (25) ആണ് മരിച്ചത്. കടുത്ത പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന സജീവിനെ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്‌പെഷ്യാലിറ്റിയിൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ചുരത്തിലെ മന്ദംപൊട്ടിക്ക് സമീപം മരം വീണ് ഗതാഗതം പൂർണമായി തടസപ്പെട്ടതോടെ ആംബുലൻസ് ഒരു മണിക്കൂറോളം ചുരത്തിൽ കുടുങ്ങിക്കിടന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി യാത്ര പുനരാരംഭിച്ചുവെങ്കിലും അടിയന്തര വൈദ്യസഹായം ലഭിക്കാത്തതിനാൽ സജീവിന്റെ ജീവൻ രക്ഷിക്കാനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA