SignIn
Kerala Kaumudi Online
Tuesday, 28 July 2026 9.19 PM IST

എംആർ അജിത് കുമാറിന് ആശ്വാസമില്ല,​ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് സിഎടി

READ ENGLISH VERSION

mr-ajithkumar
എം.ആർ. അജിത് കുമാർ

കൊച്ചി: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ സസ്‌പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി. സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്നും സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ ആവശ്യം തള്ളി സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. ഹർജി ഫയലിൽ സ്വീകരിച്ച ട്രൈബ്യൂണൽ സർക്കാരിനോട് മറുപടി തേടുകയും അടുത്ത മാസം 20ലേക്ക് മാറ്റുകയും ചെയ്തു.

തന്റെ സസ്‌പെൻഷൻ നിയമപരമല്ലെന്നാണ് അജിത് കുമാറിന്റെ വാദം. മുഖ്യമന്ത്രിയാണ് ഉത്തരവ് ഇറക്കേണ്ടിയിരുന്നത്, എന്നാൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി പദവി ലഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് തന്നെ സസ്‌പെൻഡ് ചെയ്തത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും തെറ്റാണെന്നും അതിനാൽ സസ്‌പെൻഷൻ ഉടൻ സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, എസ്‌‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തനിക്കെതിരെ അന്വേഷണം നടത്തിയത് സർവീസ് ചട്ടങ്ങൾക്ക് എതിരാണെന്നും തന്റെ സസ്‌പെൻഷന് പിന്നിൽ മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ഹർജിയിൽ ആരോപിക്കുന്നു.

നവകേരള യാത്രക്കിടെ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ നിലവിലെ ആലപ്പുഴ എംൽഎ എ.ഡി. തോമസ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ടു എന്നാണ് ആരോപണം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം എസ്‌പി എപി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തത്.

English Summary

The Central Administrative Tribunal (CAT) rejected ADGP M.R. Ajith Kumar's plea to urgently stay his suspension, though it accepted his petition and asked the state government for a response by the 20th of next month.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJITHKUMAR, LATESTNEWS, SUSPENSION NEWS, MALAYALAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA