SignIn
Kerala Kaumudi Online
Tuesday, 28 July 2026 8.22 PM IST

സിയാദിന്റെ മരണം ജില്ലാ റൂറൽ പൊലീസ് മേധാവി അന്വേഷിക്കണം, ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ

READ ENGLISH VERSION
siyad-case
സിയാദ്

കൊല്ലം: ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചത് ക്രൂരമായ മർദ്ദനം കാരണമെന്ന പരാതി കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവി അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം.

ഓഗസ്റ്റ് അഞ്ചിന് കമ്മീഷന്റെ തിരുവനന്തപുരം പി എം.ജി ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ റിപ്പോർട്ടുമായി നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിൽ പറഞ്ഞു.

പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) ആണ് ജൂലായ് 24 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. സിയാദിനെ പൊലീസ് മർദ്ദിച്ചതായി ആരോപിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കുണ്ടറ-കൊല്ലം റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന സിയാദിനെ അയൽവാസികളായ രണ്ട് കുട്ടികളെ കാണാത്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തതെന്ന് ആരോപണമുണ്ട്. ജൂലായ്‌ 16ന് കസ്റ്റഡിയിലെടുത്ത സിയാദിനെ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തുകയും കേസിൽ ബന്ധമില്ലെന്ന് മനസിലാകുകയും ചെയ്‌തതോടെ ജൂലായ് 17ന് പുലർച്ചെ വിട്ടയച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

English Summary

The Human Rights Commission has directed the Kollam District Rural Police Chief to investigate allegations that a private bus driver died due to brutal assault while in police custody. The driver, who had been taken into custody for questioning, later died while undergoing medical treatment. The Commission has ordered that an investigation be completed and a report submitted within seven days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HUMANRIGHTS, COMMISSION, SIYAD DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA