
ഉത്തരവ് ഷഹബാസ് സഹപാഠികളുടെ മർദ്ദനമേറ്റ് മരിച്ച സാഹചര്യത്തിൽ
കോഴിക്കോട്: താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഡി.ഇ.ഒയുടെ നിർദ്ദേശം. 1994- പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിർബന്ധിത രജിസ്ട്രേഷനും അംഗീകാരവുമില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ട്യൂഷൻ സെന്ററുകൾക്കുമെതിരെ അടച്ചുപൂട്ടലും പിഴയും ഉൾപ്പെടെയുള്ള കർശനനിയമനടപടികൾ സ്വീകരിക്കാനാണ് ഉത്തരവ്.
എം.ജെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് സഹപാഠികളുടെ മർദ്ദനമേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് നടപടി. അച്ചടക്കരഹിത സംസ്കാരത്തെയും വിദ്യാർത്ഥികളെ സ്കൂൾ ക്ലാസുകൾ ഒഴിവാക്കാനും ഇത്തരം ട്യൂഷൻ സെന്ററുകൾ പ്രോത്സാഹിപ്പിക്കുന്നതായും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായും വിദ്യാർത്ഥി സംഘടനകൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് നയിക്കുന്നെന്നും റിപ്പോർട്ടിൽചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |