SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

കേരളത്തിൽ 4 പേർക്ക് പൊലീസ് ദക്ഷത പഥക്

p

ന്യൂഡൽഹി: വിവിധ മേഖലകളിൽ മികവു പുലർത്തുന്ന സംസ്ഥാന, കേന്ദ്ര പൊലീസ് സേനാംഗങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന ദക്ഷത പഥക് പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് നാലു പേർ അർഹരായി.

അന്വേഷണ മികവിന് കേരളാ പൊലീസിലെ എസ്.പി എസ്. ശശിധരൻ ( വിജിലൻസ്, സെൻട്രൽ റേഞ്ച്, എറണാകുളം), ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് (വിജിലൻസ്, എറണാകുളം), ഇൻസ്‌പെക്‌ടർ പ്രജീഷ് ശശി (എസ്.എച്ച്.ഒ, കന്റോൺമെന്റ് സ്റ്, തിരുവനന്തപുരം), എസ്. ഷീജ (അസി. ഡയറക്ടർ- സെറോളജി, ഫോറൻസിക് സയൻസ് ലബോറട്ടറി, തിരുവനന്തപുരം) എന്നിവർക്കാണ് മെഡൽ.

പ്രത്യേക ഒാപ്പറേഷൻ വിഭാഗത്തിൽ മെഡൽ ലഭിച്ച മലയാളികൾ: ഡി.എസ്.പി സുശീല. ആർ, ഇൻസ്‌‌പെക്‌ടർമാരായ അരുൺ കുമാർ. ടി, അഭിലാഷ് എം.ജെ, സന്തോഷ് പി.ആർ, കോൺസ്റ്റബിൾമാരായ വിപിൻ വി.വി, സുരേഷാ. സി, തോമസ് എം.വൈ, രഞ്ജിത് ജെ(ദേശീയ അന്വേഷണ ഏജൻസി ) . വിവിധ പൊലീസ് സേനകളിലെ 463 ഉദ്യോഗസ്ഥർക്കാണ് പുരസ്‌കാരം . പ്രത്യേക ഓപ്പറേഷൻ, അന്വേഷണ മികവ്, ഇന്റലിജൻസ്, ഫോറൻസിക് സയൻസ് എന്നീ മേഖലകളിലാണ് അവാർഡ്. എല്ലാ വർഷവും സർദാർ വല്ലഭായ് പട്ടേൽ ജന്മദിനമായ ഒക്ടോബർ 31ന് പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAKSHATHA PATHAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA