
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഡി.ജി.പി നിതിൻ അഗർവാൾ കേരളത്തിൽ തിരിച്ചെത്തിയതോടെ അടുത്ത പൊലീസ് മേധാവിയാവാനുള്ള മത്സരം കടുത്തു. പത്ത് പേരാണ് കച്ചമുറുക്കുന്നത്. ജൂണിലാണ് പൊലീസ് മേധാവി പദവി ഒഴിയുന്നത്.
25വർഷം സർവീസുള്ളവരെയും പരിഗണിക്കാമെന്ന യു.പി.എസ്.സി മാനദണ്ഡത്തോടെ, കൂടുതൽ അഡി.ഡി.ജി.പിമാർക്കും അവസരം കിട്ടും. നേരത്തേ 30വർഷമായിരുന്നു.
ബി.എസ്.എഫ് മേധാവിയായിരുന്ന നിതിൻ അഗർവാളിനെ, പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിലടക്കം വീഴ്ചകൾക്ക് കേന്ദ്രം തിരിച്ചയച്ചതാണ്. ഇവിടെ റോഡ് സുരക്ഷാ കമ്മിഷണറായാണ് നിയമിച്ചത്. കേന്ദ്രത്തിന് അയയ്ക്കുന്ന പട്ടികയിൽ ഒന്നാമനായിരിക്കും. ബി.എസ്.എഫിലെ വീഴ്ചകളിലെ കേന്ദ്ര അന്വേഷണം തീർപ്പായാൽ സാദ്ധ്യതയേറും.
സി.ബി.ഐയിലും ഇ.ഡിയിലും പ്രാഗൽഭ്യം തെളിയിച്ച വിജിലൻസ് ഡയറക്ടർ യോഗേഷ്ഗുപ്തയും ഐ.ബിയിലെ കേന്ദ്രഡെപ്യൂട്ടേഷൻ മതിയാക്കി വരുന്ന റവാഡചന്ദ്രശേഖറും ഉണ്ട്. അന്തിമ ലിസ്റ്റിൽ വന്നാൽ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിനും സാദ്ധ്യതയുണ്ട്. വിവാദങ്ങളിൽ കുടുങ്ങിയ എ.ഡി.ജി.പി എം.ആർ അജിത്കുമാർ അന്തിമപാനലിൽ ഉൾപ്പെടാനിടയില്ല.
പട്ടിക കേന്ദ്രം തരും
പൊലീസ് മേധാവിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാരാണെങ്കിലും, അതിനുള്ള മൂന്നംഗ പാനൽ യു.പി.എസ്.സി നൽകും.
25വർഷം സർവീസുള്ളവരുടെ പട്ടിക കേന്ദ്രത്തിന് നൽകും. 1999ബാച്ചിലെ പി.വിജയൻ വരെ ഇതിലുണ്ടാവും.
സീനിയോറിറ്റിയും പ്രവർത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ച് യു.പി.എസ്.സി ചെയർമാന്റെ സമിതി പാനലുണ്ടാക്കി നൽകും.
മൂന്നിലൊരാളെ നിയമിക്കാം. പട്ടികയിൽ കയറിക്കൂടാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നവരുണ്ട്.
തച്ചങ്കരിയുടെ
അനുഭവം
സർക്കാരിന്റെ വിശ്വസ്തനായിരുന്ന ഡി.ജി.പി ടോമിൻ തച്ചങ്കരി സീനിയോറിറ്റിയുണ്ടായിട്ടും അന്തിമപട്ടികയിൽ വന്നില്ല. വിജിലൻസ് കേസുകളിലടക്കം കുരുങ്ങിയത് വിനയായി. മനുഷ്യാവകാശ കമ്മിഷനിൽ ഇരുന്നാണ് വിരമിച്ചത്.
ടോപ് 10, കാലാവധി
1)നിതിൻഅഗർവാൾ-------------2026ജൂലായ്
2)റവാഡചന്ദ്രശേഖർ-------------2026ജൂലായ്
3)യോഗേഷ്ഗുപ്ത--------------------2030ഏപ്രിൽ
4)മനോജ്എബ്രഹാം--------------2031ജൂൺ
5)എസ്.സുരേഷ്---------------------2027ഏപ്രിൽ
6)എം.ആർ.അജിത്കുമാർ-------2028ജനുവരി
7)എസ്.ശ്രീജിത്ത്--------------------2028മേയ്
8)വിജയ്‌സാക്കറെ------------------2030ഡിസംബർ
9)ബൽറാം ഉപാദ്ധ്യായ------------2030മേയ്
10)തുമ്മല വിക്രം----------------------2031ഒക്ടോബർ
2,05,400--2,24,400
ഡിജിപിയുടെ ശമ്പളസ്കെയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |