SignIn
Kerala Kaumudi Online
Thursday, 22 October 2026 9.17 PM IST

പൊതുജനങ്ങളോട് മാന്യമായി പെരുമാറണം: ട്രാൻ. കമ്മിഷണർ

driving-school

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ കർശന നിർദ്ദേശം. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഡ്യൂട്ടിക്കിടെ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന സർവീസ് ചട്ടം ഓർമ്മിപ്പിച്ചുകൊണ്ടാണ് സർക്കുലർ ഇറക്കിയത്. ക്രമക്കേട് കാട്ടുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ സി.എച്ച്.നാഗരാജു ചക്കിലം മുന്നറിയിപ്പ് നൽകി. ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നതായി തൃശൂർ ഡി.ഐ.ജിയും റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചും നിരവധി പരാതികൾ വകുപ്പ് മേധാവിക്ക് ലഭിക്കുന്നുണ്ടെന്നും ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശത്തിൽ പറയുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാറും നിർദ്ദേശം നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA