SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

റാഫേൽ തട്ടിൽ വത്തിക്കാൻ കാര്യാലയത്തിലെ അംഗം

thattil

കൊച്ചി: സിറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനെ വത്തിക്കാനിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. റാഫേൽ തട്ടിലിന് പുറമെ ഒമ്പത് ബിഷപ്പുമാരെയും നിയമിച്ചിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യറീത്തുകളിൽപ്പെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ മാർപ്പാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്. കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തിയാണ് കാര്യാലയത്തിന്റെ മേധാവി. മേജർ ആർച്ച് ബിഷപ്പിന് ലഭിച്ച നിയമനം സിറോ മലബാർസഭയോടുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ കരുതലിന്റെയും ആഗോളസഭയിൽ സഭയ്ക്കുള്ള പ്രാധാന്യത്തിന്റെയും അടയാളപ്പെടുത്തലാണെന്ന് സഭാവൃത്തങ്ങൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THATTIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA