
തിരുവനന്തപുരം:തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വെടിക്കെട്ട് തടയുന്ന തരത്തിലുള്ള കേന്ദ്ര എക്സ്പ്ളോസീവ് ആക്ടിലെ ഭേദഗതിയിൽ സംസ്ഥാന സർക്കാർ ആശങ്ക അറിയിക്കും.ഒക്ടോബർ 11ന് കേന്ദ്രം കൊണ്ടു വന്ന ചട്ടഭേദഗതി നടപ്പായാൽ സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗം നിലയ്ക്കുന്ന സ്ഥിതിയാകുമെന്നതിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തിൽ കേന്ദ്ര സർക്കാരിന് കത്തയക്കാനും തീരുമാനിച്ചു.കരിമരുന്ന് കത്തിക്കേണ്ടെന്നും ഇലക്ട്രിക് ഇഗ്നിഷ്യൻ മതിയെന്നുമുള്ള ഭേദഗതികളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്.
കിഫ്ബി ധനസഹായത്തോടെ "എന്റെ കേരളം" പോർട്ടൽ ആരംഭിക്കുന്നതിനും സ്‌പെഷ്യൽ സ്ട്രാറ്റജി ആന്റ് കമ്മ്യൂണിക്കേഷൻ ടീമിനെ ഒരു വർഷത്തേക്ക് രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ സ്ഥാപിക്കാൻ സർക്കാർ പുറമ്പോക്ക് ഭൂമി അനുവദിക്കും.. എറണാകുളത്തെ രാജഗിരി ഹെൽത്ത് കെയർ ചാരിറ്റബിൾ ട്രസ്റ്റിന് ആശുപത്രി സൗകര്യം വികസിപ്പിക്കാൻ ഭൂപരിധിയിൽ ഇളവ് അനുവദിക്കും..ആലപ്പുഴ മണ്ണഞ്ചേരി പെരുംതുരുത്തിക്കരി പാടശേഖരത്തിന്റെവികസനത്തിനുള്ള ടെണ്ടറിന് അനുമതി നൽകി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് ആധാരങ്ങളുടെ പകർപ്പും ബാദ്ധ്യതാസർട്ടിഫിക്കറ്റും സൗജന്യമായി നൽകും.മുദ്രവിലയും രജിസ്ട്രേഷൻ ഫീസും പൂർണ്ണമായി ഒഴിവാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |