SignIn
Kerala Kaumudi Online
Friday, 23 October 2026 10.18 PM IST

ശബരിമല: റോപ്പ്‌‌വേ നിർമ്മാണം ഈ തീർത്ഥാടന കാലത്ത് തുടങ്ങും: മന്ത്രി

vn-vasavan

കോട്ടയം: ഈ തീർത്ഥാടനകാലത്ത് ശബരിമലയിൽ റോപ്പ്‌വേ നിർമ്മാണ ജോലികൾക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ. ഇതുമായി ബന്ധപ്പെട്ട് റവന്യു, വനം, ദേവസ്വം വകുപ്പു മന്ത്രിമാരുടെ മൂന്നുയോഗങ്ങൾ നടത്തി. പമ്പയിൽ നിന്ന് സന്നിധാനം വരെ 2.7 കിലോമീറ്ററാണ് റോപ്പ്‌വേ. ഇതിനായി എടുക്കുന്നതിന് പകരം ഭൂമി വനം വകുപ്പിന് നൽകണം. കൊല്ലം ജില്ലയിൽ പകരം ഭൂമി നൽകാൻ റവന്യു വകുപ്പ് അന്തിമ തീരുമാനമെടുത്തിട്ടുണ്ട്. റോപ്പ്‌വേ വരുന്നതോടെ തീർത്ഥാടകരെയും രോഗികളായവരെയും പല്ലക്കിൽ ചുമന്നുകൊണ്ടുപോകുന്നത് അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകനയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA