SignIn
Kerala Kaumudi Online
Friday, 23 October 2026 10.18 PM IST

ഇനിയും പലതും പുറത്ത് വരുമെന്ന് കണ്ണൂർ കളക്ടർ

naveen-babu

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. കണ്ടുവെന്നത് ദിവ്യയുടെ വാദം മാത്രം. ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ട്. അതോടെ വ്യക്തത വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രോസിക്യൂഷൻ വാദത്തിൽ മൊഴിയിലെ കുറച്ചു ഭാഗങ്ങൾ വന്നിട്ടുണ്ട്. സത്യം പുറത്തുവരണമെന്ന് നിങ്ങളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു. ഓരോ ഘട്ടത്തിലും പറയാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികളുണ്ട്. യാത്രഅയപ്പിനു ശേഷം നവീൻ ബാബുവിനെ കണ്ടിരുന്നോയെന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്,

അതേസമയം,​ പൊലിസ് ശേഖരിച്ച ഫോൺ കാൾ റെക്കാഡ് ദിവ്യയ്ക്ക് കുരുക്കാവും. നവീൻബാബുവിന് യാത്രഅയപ്പു നൽകിയ ഒക്ടോബർ 14ന് ദിവ്യ തന്റെ ഫോണിൽ നിന്ന് ജില്ലാ കളക്ടറെയും പ്രാദേശിക ചാനൽ റിപ്പോർട്ടറെയും കാമറാമാനെയും പലതവണ വിളിച്ചതിന്റെ രേഖകളാണ് ഇതിൽ പ്രധാനം. ലഭിച്ച മൊഴികളെല്ലാം ദിവ്യക്കെതിരാണ്.
മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ദിവ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. ദിവ്യയുടെ വീട്ടിലെത്തിയ പൊലീസ് സ്ഥലത്തില്ലാത്തതിനാൽ വീട്ടിലെ മുതിർന്ന അംഗത്തിന് നോട്ടീസ് നൽകി.

മൂന്നു വർഷം,​ ദിവ്യ

വിദേശത്ത് 23 തവണ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ ദിവ്യ നടത്തിയ വിദേശയാത്രകളും പൊലിസ് അന്വേഷിക്കുന്നുണ്ട്. മൂന്നു വർഷത്തിനിടെ 23 തവണയാണ് ദിവ്യ വിദേശയാത്ര നടത്തിയത്. വിദേശയാത്രകളുടെ ചിത്രങ്ങളടക്കം ദിവ്യ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

എ.​ഡി.​എ​മ്മി​ന്റെ​ ​മ​ര​ണം: അ​ന്വേ​ഷ​ണ​

റി​പ്പോ​ർ​ട്ട് ഇ​ന്ന് ​കൈ​മാ​റി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ണ്ണൂ​ർ​ ​എ.​ഡി.​എം​ ​ന​വീ​ൻ​ബാ​ബു​വി​ന്റെ​ ​ദു​രൂ​ഹ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വ​കു​പ്പു​ത​ല​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​റ​വ​ന്യൂ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി​ങ്കു​ ​ബി​സ്വാ​ൾ​ ​ഇ​ന്ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ന് ​കൈ​മാ​റി​യേ​ക്കും.​ ​ജോ​യി​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​എ.​ ​ഗീ​ത​ ​ത​യ്യാ​റാ​ക്കി​യ​ ​റി​പ്പോ​ർ​ട്ട് ​വ്യാ​ഴാ​ഴ്ച​യാ​ണ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ക്ക് ​ന​ൽ​കി​യ​ത്.​ ​ഇ​ന്ന​ലെ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​വി​ളി​ച്ചു​ ​ചേ​ർ​ത്ത​ ​യോ​ഗ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കേ​ണ്ട​ ​തി​ര​ക്കി​ലാ​യി​രു​ന്നു​ ​ടീ​ങ്കു​ ​ബി​സ്വാ​ൾ.​ ​റി​പ്പോ​ർ​ട്ട് ​വി​ശ​ദ​മാ​യി​ ​പ​ഠി​ച്ച് ,​ ​അ​തി​ന്മേ​ലു​ള്ള​ ​നോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി​വേ​ണം​ ​മ​ന്ത്രി​ക്ക് ​കൈ​മാ​റാ​ൻ.​ ​മ​ന്ത്രി​ ​ഇ​ന്ന​ലെ​ ​കാ​സ​ർ​കോ​ട്ടാ​യി​രു​ന്നു.

പ​മ്പി​ന് ​അ​നു​മ​തി​ ​ച​ട്ടം​ ​ലം​ഘി​ച്ച്;
പ്ര​ശാ​ന്ത​നെ​ ​പി​രി​ച്ചു​വി​ട്ടേ​ക്കും

ക​ണ്ണൂ​ർ​:​ ​ടി.​വി.​ ​പ്ര​ശാ​ന്ത​ൻ​ ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ജോ​ലി​ ​മ​റ​ച്ചു​വ​ച്ചാ​ണ് ​പെ​ട്രോ​ൾ​ ​പ​മ്പി​ന് ​അ​നു​മ​തി​ ​നേ​ടി​യ​തെ​ന്ന് ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട്.​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി​യ​ ​ശേ​ഷം​ ​പ്ര​ശാ​ന്ത​നെ​ ​പി​രി​ച്ചു​വി​ട്ടേ​ക്കും. മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഇ​ല​ക്ട്രീ​ഷ്യ​നാ​ണ് ​പ്ര​ശാ​ന്ത​ൻ.​ ​താ​ത്കാ​ലി​ക​ ​ജോ​ലി​യാ​ണെ​ങ്കി​ലും​ ​സ്ഥി​ര​മാ​ക്കു​ന്ന​വ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​പ്ര​ശാ​ന്ത​നു​മു​ണ്ട്.​ ​സ​ർ​വീ​സി​ലി​രി​ക്കെ​ ​ബി​സി​ന​സ് ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​ട​ങ്ങ​രു​തെ​ന്ന​ ​ച​ട്ടം​ ​ബാ​ധ​ക​വു​മാ​ണ്.​ ​ഇ​ത് ​ലം​ഘി​ച്ചെ​ന്ന് ​ആ​രോ​ഗ്യ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​ണ്ടെ​ത്തി.​ ​അ​നു​മ​തി​ ​തേ​ട​ണ​മെ​ന്ന​ത് ​അ​റി​യി​ല്ലെ​ന്ന​ ​പ്ര​ശാ​ന്ത​ന്റെ​ ​വാ​ദം​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ത​ള്ളി.​ ​ന​ട​പ​ടി​ക്ക് ​ശു​പാ​ർ​ശ​യും​ ​ചെ​യ്തു. പ്ര​ശാ​ന്ത​ൻ​ ​സ​ർ​വീ​സി​ൽ​ ​തു​ട​രി​ല്ലെ​ന്ന് ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ് ​നേ​ര​ത്തേ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ച​തും​ ​മ​ന്ത്രി​യാ​ണ്.​ ​പെ​ട്രോ​ൾ​ ​പ​മ്പ് ​തു​ട​ങ്ങാ​ൻ​ ​നാ​ല​ര​ക്കോ​ടി​ ​രൂ​പ​ ​വേ​ണ്ടി​വ​രും.​ ​ഇ​ല​ക്ട്രി​ഷ്യ​നാ​യ​ ​പ്ര​ശാ​ന്ത​ന് ​ഇ​ത്ര​യും​ ​പ​ണം​ ​എ​ങ്ങ​നെ​ ​കി​ട്ടി​യെ​ന്ന് ​പൊ​ലീ​സ് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​ഇ​യാ​ൾ​ ​ബി​നാ​മി​യെ​ന്നാ​ണ് ​പ​ര​ക്കെ​യു​ള്ള​ ​ആ​ക്ഷേ​പം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA