SignIn
Kerala Kaumudi Online
Thursday, 22 October 2026 4.48 PM IST

വിവാദ വാട്സാപ്പ് ഗ്രൂപ്പ്: വിവരം തേടി പൊലീസ്

whatsapp-

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിനായി ഹിന്ദു, മുസ്ലീം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വിവാദ സംഭവത്തിൽ വാട്സാപ്പ് അധികൃതരോട് വിവരം തേടി പൊലീസ്. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്കിംഗ് നടത്തിയിട്ടുണ്ടോ എന്നാണ് ആരാഞ്ഞത്. ഹാക്കിംഗ് നടന്നെങ്കിൽ മറുപടി ലഭിച്ച ശേഷം കേസെടുക്കും.

ജില്ലാ കളക്ടർമാർ മുതൽ അഡിഷണൽ ചീഫ് സെക്രട്ടറിയെവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിച്ചത്. 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്', 'മല്ലു മുസ്ലിം ഓഫീസേഴ്സ്' എന്നീ ഗ്രൂപ്പുകളാണുണ്ടാക്കിയത്. വിവാദമായതോടെ ഇവ ഡിലീറ്റ് ചെയ്തു. തന്റെ വാട്സാപ്പ് ഹാക്ക് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണൻ സൈബർ സെല്ലിന് പരാതി നൽകി.

തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായും തന്റെ പേരിൽ 11 വാട്സാപ്പ് ഗ്രൂപ്പുകൾ ആരോ രൂപീകരിച്ചതായും അദ്ദേഹം ആ ഗ്രൂപ്പിലുണ്ടായിരുന്നവർക്കെല്ലാം സന്ദേശവും അയച്ചു. ദീപാവലി ആശംസ അറിയിക്കാനാണ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ചതെന്ന് അറിയുന്നു. ജാതിയുടെയോ മതത്തിന്റെയോ പേരിൽ പ്രവർത്തനങ്ങൾ നടത്താൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അനുമതിയില്ലാത്തതാണ്. വാട്‌സാപ്പ് ഗ്രൂപ്പുകൾ താൻ ഉണ്ടാക്കിയതല്ലെന്നും അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA