
പാലക്കാട്: കോൺഗ്രസിനായി പാലക്കാട്ടേക്ക് കള്ളപ്പണം ഒഴുകിയെന്ന ആരോപണം ആവർത്തിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. വ്യാജ ഐഡി കാർഡ് കേസിലെ ഒന്നാം പ്രതി ഫെനി നൈനാനാണ് നീല ട്രോളി ബാഗിൽ പണം എത്തിച്ചത്. ഈ ബാഗ് കെ.പി.എം റീജൻസിയിലെ ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റി. തൊട്ടുപിന്നാലെ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എം.പിയും ജ്യോതികുമാർ ചാമക്കാലയും മുറിയിലേക്ക് പ്രവേശിച്ചു. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലും മുറിയിലേക്ക് കടന്നു. ഇതിന്റെ എല്ലാ തെളിവുകളും പുറത്തുവിടും.
ഫെനി നൈനാൻ കൊണ്ടുവന്ന ട്രോളി ബാഗിൽ കള്ളപ്പണമായിരുന്നു. പന്ത്രണ്ട് മുറികൾ പരിശോധിച്ച പൊലീസിനെ മറ്റ് മുപ്പത് മുറികൾ പരിശോധിക്കാൻ കോൺഗ്രസ് സമ്മതിച്ചില്ല. അതിനിടെ അവർ ബഹളമുണ്ടാക്കി. ഷാനിമോൾ ഉസ്മാൻ വനിതാ പൊലീസിനെ കൈയേറ്റം ചെയ്യുന്ന ചില ദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. രാഹുലും ഷാഫിയും രാത്രി 10.45 മുതൽ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |