SignIn
Kerala Kaumudi Online
Thursday, 22 October 2026 9.17 PM IST

ഓരോ വ്യക്തിയും മാദ്ധ്യമ സ്ഥാപനങ്ങളാകുന്ന കാലം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

k

തിരുവനന്തപുരം: പരസ്യവരുമാനത്തിന്റെ വലിയ ഭാഗവും ഡിജിറ്റൽ മീഡിയ കൈകാര്യം ചെയ്യുന്ന കാലത്ത് ഓരോ വ്യക്തിയും മാദ്ധ്യമ സ്ഥാപനങ്ങളാകുകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

യുവജന കമ്മിഷനും സ്റ്റാർട്ടപ്പ് കമ്പനിയായ ബ്രിഡ്ജിംഗ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസും സംയുക്തമായി കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ കണ്ടന്റ് ക്രിയേറ്റേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോഷ്യൽ മീഡിയയുടെ പ്രവർത്തനം സർക്കാരിന്റെ പ്രവർത്തനവുമായി കോർത്തിണക്കാൻ ശ്രമിക്കുകയാണ്. ആളുകളെ ആകർഷിക്കുന്ന കണ്ടന്റ് ഉത്പാദിപ്പിക്കുന്നവരാണ് സോഷ്യൽ മീഡിയയിലെ താരം. എന്നാൽ റീച്ച് കിട്ടാൻ നിലവാരമില്ലാത്ത കണ്ടന്റ് ഇടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള യൂട്യൂബറായ കെ.എൽ ബ്രോ ബിജുവിനെ ചടങ്ങിൽ ആദരിച്ചു. യുവജനകമ്മിഷൻ ചെയർമാൻ എം.ഷാജർ അദ്ധ്യക്ഷത വഹിച്ചു.

കമ്മിഷൻ അംഗങ്ങളായ കെ.ഷാജഹാൻ,അബേഷ് അലോഷ്യസ്,വിജിത.പി.സി,പി.പി.രൺദീപ്,ശ്രീജിത്ത്.എച്ച്,ബ്രിഡ്ജിംഗ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസ് സി.ഇ.ഒ പ്രബോധ്.പി.ജി തുടങ്ങിയവർ സംസാരിച്ചു. സമൂഹമാദ്ധ്യമ വിദഗ്ദ്ധയായ വിപാഷ ജോഷിയാണ് കോൺക്ലേവിന്റെ സിലബസ് തയ്യാറാക്കിയത്. ഫ്ലിപ്പ്കാർട്ടിന്റെ സീനിയർ മാനേജർ ഡോ.ദീപു തോമസ്,ഷുക്കൂർ,അരുൺ നാരായണൻ,കെ.വി.മധു,അപർണ,ജസീം,ഐപ്പ് വള്ളിക്കാടൻ,ഡോ.വൈശാഖൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു. കോൺക്ലേവ് ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA