
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാറിനെ കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
2020 ഡിസംബർ മുതൽ പൊതുമേഖലാ സ്ഥാപനമായ കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ (മീറ്റർ കമ്പനി) എം.ഡിയായിരുന്നു. പണ്ടംപുനത്തിൽ അനീഷ് ബാബുവാണ് പുതിയ എം.ഡി. സ്മാർട്ട് മീറ്ററുകളും എൽ.ഇ.ഡി തെരുവുവിളക്കുകളും വാട്ടർ മീറ്ററുകളും അടക്കമുള്ളവ നിർമ്മിക്കുന്ന സ്ഥാപനമാണിത്.
മന്ത്രിസഭായോഗം നിയമിച്ച മറ്റ് മാനേജിംഗ് ഡയറക്ടർമാർ: ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്: നജീബ് എം.കെ, സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്: ആർ ജയശങ്കർ, ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് : ബി. ശ്രീകുമാർ, ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്: മാത്യു സി. വി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |