SignIn
Kerala Kaumudi Online
Thursday, 22 October 2026 12.40 PM IST

പ്രപഞ്ചത്തിന് ആധാരം ആത്മാവ് : സ്വാമി ത്യാഗീശ്വരൻ

sivagiry

വർക്കല: പഞ്ചഭൂതങ്ങൾ പരസ്പര പൂരകങ്ങളായി വർത്തിക്കുന്നുവെന്നും പ്രപഞ്ചശക്തികളായ സൂര്യൻ, ചന്ദ്രൻ, മേഘം, മിന്നൽ എന്നിവയിലും മാനുഷികഗുണങ്ങളായ സത്യം, ധർമ്മം എന്നിവയിലും പ്രകാശസ്വരൂപമായി വർത്തിക്കുന്നത് തേജോമയന്തം അമൃതമയനുമായ ആത്മാവാണെന്നും സ്വാമി ത്യാഗീശ്വരൻ പറഞ്ഞു.

ചക്രത്തിലെ ആരക്കാലുകൾ കേന്ദ്രബിന്ദുവുമായി ഉറപ്പിച്ചിരിക്കുന്നതുപോലെ ഈ പ്രപഞ്ചത്തിലെ സകലതിനും ആധാരമായി വർത്തിക്കുന്നതും ആത്മാവാണ്. നാരായണഗുരുകുല കൺവെൻഷനോടനുബന്ധിച്ച് രണ്ടാം ദിനമായ ഇന്നലെ രാവിലെ ഹോമം, ഉപനിഷത്ത് പാരായണം എന്നിവയക്കു ശേഷം ബൃഹദാരണ്യകോ പനിഷത്തിലെ മധുബ്രാഹ്മണത്തെ അധികരിച്ച് നടന്ന പ്രചനത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി ത്യാഗീശ്വരൻ.

ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും മധുവാണ്. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയും മധുവാണെന്നാണ് മധുബ്രാഹ്മണത്തിൽ വിവരിക്കുന്നതെന്നും സ്വാമി ത്യാഗീശ്വരൻപറഞ്ഞു. നാരായണഗുരുദർശനം പ്രയോഗത്തിൽ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.പി.കെ.സാബു മോഡറേറ്രറായി. നാരായണഗുരുവിന്റെ ഏകലോകദർശനവും ദേശീയോദ്ഗ്രഥനവും എന്ന വിഷയത്തിൽ റവ. ഫാദർ. പങ്ക് റേഷ്യസ് അരുളപ്പനും ഗുരുവചനങ്ങളിലെ സംവാദാത്മകത എന്ന വിഷയത്തിൽ ഡോ.ശ്രീജിത് കുമാർ.വി.എസും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചക്ക് ശേഷം ഡോ.പ്രഭാവതി പ്രസന്നകുമാർ അവലോകനപ്രസംഗം നടത്തി. പ്രാർത്ഥനായോഗത്തിനു ശേഷം റവ.ഫാദർ.ജോൺ ഇലിയാസ് ക്രിസ്തുമസ് സന്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA