
തിരുവനന്തപുരം: ശ്രീനാരായണഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ലെന്ന വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ ഭാഗമായി അവതരിപ്പിക്കേണ്ട കാര്യമില്ല. ഇത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കാര്യമല്ല. ഏതാനും വർഷം മുൻപ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവ് ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവായി പ്രസംഗിച്ചിരുന്നു. അത് ശരിയല്ലെന്ന് താൻ അന്നു തന്നെ പറഞ്ഞു. അതാണ് തന്റെ നിലപാട്. സനാതന ധർമ്മത്തിന്റെ വക്താവല്ല, അത് തിരുത്തിയ ആളാണ് ശ്രീനാരായണ ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച ശിവഗിരി തീർത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു ശ്രീനാരായണഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ലെന്നും ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |