SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

പാരമ്പര്യത്തെ ചോദ്യം ചെയ്യലല്ല പ്രശ്ന പരിഹാരം: ജോർജ് കുര്യൻ

dd

ശിവഗിരി: രാജ്യത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യലല്ല വേണ്ടത്, മറിച്ച് വർത്തമാനകാല വിഷയങ്ങളെ അഭിസംബോധന ചെയ്യലാണെന്ന് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ. ഇന്നത്തെ തലമുറയ്ക്ക് എന്തു നൽകാനാവും എന്ന് ചിന്തിക്കണം..92-ാമത് ശിവഗിരി തീർത്ഥാടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുരോഗതിയെക്കുറിച്ച് ഏറെ പറയുമ്പോഴും നമ്മൾ എവിടെ എത്തിനിൽക്കുന്നുവെന്ന് ചിന്തിക്കണം. ആഭിചാരക്രിയകളും അനാചാരങ്ങളും ഏറിവരുകയാണ്. ഇവിടെയാണ് ഗുരുദേവ ദർശനത്തിന്റെ പ്രസക്തി. ഏത് രാഷ്ട്രീയ പാർട്ടിയുടെ പ്രകടന പത്രിക നോക്കിയാലും അതിന്റെ അടിസ്ഥാനം ഗുരു ശിവഗിരി തീർത്ഥാടനത്തിനായി നിർദ്ദേശിച്ച വിഷയങ്ങളാണെന്ന് കാണാം. അടിസ്ഥാനവർഗ്ഗത്തിന്റെ സ്വാതന്ത്ര്യത്തിനായിട്ടാണ് ഗുരു നിലകൊണ്ടത്. വത്തിക്കാനിൽ നടന്ന ലോക മതപാർലമെന്റോടെ പൗരസ്ത്യചിന്തകളിൽ ഒരു ജ്യോതിർഗോളമായി ഗുരുമാറി. പൗരസ്ത്യരെ നമ്മൾ അനുകരിക്കുക മാത്രമല്ല, അവർ നമ്മളെ അനുകരിക്കുന്ന സ്ഥിതിയിലേക്കും എത്തിയിരിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻ.കെ.പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിശിഷ്ടാതിഥിയായിരുന്നു. മുൻ എം.എൽ.എ വർക്കല കഹാർ, ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനുചാക്കോ, വർക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാസുന്ദരേശൻ, വർക്കല നഗരസഭ പ്രതിപക്ഷനേതാവ് ആർ.അനിൽകുമാർ, ഗുരുധർമ്മപ്രചരണസഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ, ജി.ഡി.പി.എസ് കോ ഓർഡിനേറ്റർ അനിൽതടാലിൽ, വർക്കല നഗരസഭ കൗൺസിലർ രാഖി , കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

ശ്രിനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നന്ദിയും പറഞ്ഞു.

ആ​ധു​നി​ക​ ​കേ​ര​ള​ത്തി​ന് ഗു​രു​ ​

അ​ടി​ത്ത​റ​ ​പാ​കി:എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്രൻ

ശി​വ​ഗി​രി​:​ ​ആ​ധു​നി​ക​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ടി​ത്ത​റ​ ​പാ​കി​യ​ത് ​ഗു​രു​ദേ​വ​ൻ​ ​ന​ട​ത്തി​യ​ ​മൂ​ന്ന് ​പ്ര​തി​ഷ്ഠ​ക​ളാ​ണെ​ന്ന് ​എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി.​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ ​പ്ര​സം​ഗം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ൽ​ ​കൊ​ടി​യ​ ​വി​വേ​ച​ന​വും​ ​ചാ​തു​ർ​വ​ർ​ണ്യ​വും​ ​അ​ടി​ച്ച​മ​ർ​ത്ത​ലും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സാ​മൂ​ഹി​ക​ ​വ്യ​വ​സ്ഥ​ ​നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് 1888​-​ൽ​ ​ഗു​രു​ ​അ​രു​വി​പ്പു​റം​ ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തി​യ​ത്.​ ​ശാ​ന്ത​നും​ ​സൗ​മ്യ​നു​മാ​യി​ ​ഗു​രു​ ​ന​ട​ത്തി​യ​ ​അ​രു​വി​പ്പു​റം​ ​പ്ര​തി​ഷ്ഠ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​നി​ശ​ബ്ദ​ ​സാ​മൂ​ഹി​ക​ ​വി​പ്ള​വ​മാ​യി​രു​ന്നു.​ ​പൗ​രോ​ഹി​ത്യ​ ​മ​ത​ത്തെ​ ​ജ​ന​കീ​യ​വ​ത്ക​രി​ച്ച​ ​ച​രി​ത്ര​പ​ര​മാ​യ​ ​വി​പ്ള​വം.​ 1903​-​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​സ്ഥാ​പി​ച്ചു​കൊ​ണ്ട് ​ശി​ഥി​ല​മാ​യ​ ​വ​ർ​ഗ്ഗ​ബോ​ധം​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഒ​രു​ ​സ​മൂ​ഹ​ത്തെ​ ​അ​ദ്ദേ​ഹം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​സം​ഘ​ട​നാ​പ​ര​മാ​യ​ ​ആ​ ​പ്ര​തി​ഷ്ഠ​ ​വ​ലി​യ​ ​ഐ​ക്യ​ബോ​ധ​മു​ണ്ടാ​ക്കി,​ ​സാ​മൂ​ഹി​ക​ ​നീ​തി​യി​ലേ​ക്ക് ​മു​ന്നേ​റാ​ൻ​ ​സ​ഹാ​യി​ച്ചു.​ 1912​-​ൽ​ ​വി​ദ്യാ​ദേ​വ​ത​യാ​യ​ ​ശാ​ര​ദാ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തി.​ ​അ​റി​വ് ​എ​ല്ലാ​വ​ർ​ക്കും​ ​പ്രാ​പ്യ​മാ​ക്കു​ക​യാ​യി​രു​ന്നു​ ​ആ​ ​പ്ര​തി​ഷ്ഠ​യു​ടെ​ ​ല​ക്ഷ്യം.​ 19​-ാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​പ​ള്ളി​യോ​ടൊ​പ്പം​ ​പ​ള്ളി​ക്കൂ​ടം​ ​എ​ന്ന് ​ചാ​വ​റ​അ​ച്ച​ൻ​ ​പ​റ​ഞ്ഞ​പോ​ലെ​ ​ഒ​രു​ ​ഘ​ട്ട​മെ​ത്തി​യ​പ്പോ​ൾ​ ​ഗു​രു​ ​പ​റ​ഞ്ഞ​ത് ​ഇ​നി​ ​വേ​ണ്ട​ത് ​ക്ഷേ​ത്ര​ങ്ങ​ള​ല്ല,​ ​വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ​എ​ന്നാ​ണ്.​ ​അ​റി​വി​ന്റെ​ ​ശ​ക്തി​ ​തി​രി​ച്ച​റി​ഞ്ഞ​ ​ലോ​ക​ഗു​രു​വാ​യി​രു​ന്നു​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു.​ ​മ​താ​തീ​ത​ ​ആ​ത്മീ​യ​ത​ ​എ​ന്ന​ ​മ​ഹ​ദ് ​ദ​ർ​ശ​ന​മാ​ണ് ​അ​ദ്ദേ​ഹം​ ​പ​ക​ർ​ന്ന് ന​ൽ​കി​തെ​ന്നും​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA