SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 PM IST

വി.നാരായണന് ഐ.എസ്.ആർ.ഒ ചെയർമാന്റെ ചുമതല കൈമാറി

narayanan

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചെയർമാന്റെ ചുമതല ഡോ. വി. നാരായണന് നിലവിലെ ചെയർമാൻ എസ്. സോമനാഥ് കൈമാറി. തിങ്കളാഴ്ച വൈകിട്ട് തുമ്പയിലെ വി.എസ്.എസ്.സിയിൽ നടന്ന ചടങ്ങിലായിരുന്നു. ജനുവരി 14നാണ് നിലവിലെ ചെയർമാൻ സോമനാഥിന്റെ കാലാവധി പൂർത്തിയാകുന്നത്.14ന് പൊങ്കാലയുടെ അവധിയായതിനാൽ ചുമതല കൈമാറുന്ന ചടങ്ങ് 13ന് വൈകിട്ട് വി.എസ്.എസ്.സിയിൽ വച്ച് നിർവഹിക്കുകയായിരുന്നു. ഇന്ന് ബംഗളൂരിലെ അന്തരീക്ഷ ഭവനിൽ ഐ.എസ്.ആർ.ഒ.യുടെ വിവിധ യൂണിറ്റുകളുടെ ഡയറക്ടർമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലാണ് ഔപചാരികമായ ചുമതലയേറ്റെടുക്കൽ ചടങ്ങ്. നാരായണന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.ഇതിനായി ഇന്നലെ രാത്രി 11മണിയോടെ അദ്ദേഹം ബംഗളൂരിലേക്ക് പുറപ്പെട്ടു. കേന്ദ്രബഹിരാകാശവകുപ്പ് സെക്രട്ടറി,സ്പെയ്സ് കമ്മിഷൻ ചെയർമാൻ തുടങ്ങിയ പദവികളും അദ്ദേഹം വഹിക്കും.കന്യാകുമാരിയിലെ മേലെകാട്ടുവിളയ് സ്വദേശിയായ നാരായണൻ 1984ലാണ് ഐ.എസ്.ആർ.ഒ.യിൽ ചേർന്നത്.തിരുവനന്തപുരം എൽ.പി.എസ്.സി.ഡയറക്ടർ,തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.പി.ആർ.സി.പ്രൊപ്പൽഷൻ സിസ്റ്റംസ് കോ ഓർഡിനേറ്റർ കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA