SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

അതിജീവിതയുടെ കൊലപാതകം: പിതാവിന്റെ നാലാം ചരമവാർഷികത്തിൽ വിട

crime

ചോറ്റാനിക്കര: സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടിയെ മരണം കവർന്നത് പിതാവിന്റെ നാലാം ചരമവാർഷിക ദിനത്തിൽ.

മക്കളില്ലാത്ത ദമ്പതികൾ 18 വർഷം മുമ്പ് പാലായിൽ നിന്ന് ദത്തെടുത്തതാണ് പെൺകുട്ടിയെ. പഠനവൈകല്യമുണ്ടായിരുന്നതിനാൽ നാലാം ക്ളാസ് മുതൽ മൂവാറ്റുപുഴയിലെ സ്പെഷ്യൽ സ്കൂളിലായിരുന്നു പഠനം. അഞ്ച് ഭാഷ സംസാരിക്കും. ആംഗ്യഭാഷയും അറിയാം. സ്പെഷ്യൽ സ്കൂളുകളുടെ അന്താരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അമേരിക്കയിൽ പോയിട്ടുണ്ട്. പെൺകുട്ടിയുടെ ഗോളിൽ മൂന്നാം സ്ഥാനം നേടിയാണ് മടങ്ങിയത്. ഇതിന്റെ സമ്മാനമായി ഒരു ലക്ഷത്തിലേറെ രൂപ വിലയുള്ള ഐ ഫോൺ മാതാപിതാക്കൾ വാങ്ങി നൽകി.

പിതാവിന്റെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷ്വറൻസിന്റെ നോമിനി പെൺകുട്ടിയായിരുന്നു. ആ തുക അടുത്ത ദിവസം ലഭിക്കാനിരിക്കെയാണ് പിതാവിന്റെ നാലാം ചരമവാർഷിക ദിനത്തിൽ കാമുകൻ അവളെ മരണത്തിലേക്ക് തള്ളിവിട്ടത്.

വിവാഹത്തിന് സമ്മതിച്ചിരുന്നു

നാല് വർഷം മുമ്പ് പിതാവ് മരിച്ചശേഷം കൂട്ടുകെട്ടുകളിൽപ്പെട്ടത് വിനയായി. ലഹരി ഉപയോഗത്തിലേക്കും തിരിഞ്ഞതായി സൂചനയുണ്ട്. അനൂപുമായുള്ള അടുപ്പത്തെ തുടർന്ന് വിവാഹം നടത്താമെന്ന് അമ്മയും ബന്ധുക്കളും പറഞ്ഞിരുന്നതാണ്.

അതിനിടെയാണ് ഫോൺ വിളിച്ചിട്ട് കിട്ടിയില്ലെന്നു പറഞ്ഞ് പ്രതി വീട്ടിലെത്തിയത്.വാതിൽ തുറന്ന ഉടനെ

മുഖത്തടിച്ചു. തെറിച്ചുവീണ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, ശ്വാസം മുട്ടിച്ചു. കൈയിൽ കിട്ടിയ ചുറ്റികകൊണ്ട് 'വീശി'യെന്നും അനൂപ് പൊലീസിന് മൊഴി നൽകിയിരുന്നു.

പുലർച്ചെയാണ് ഇയാൾ വീട്ടിൽ നിന്ന് പോയത്. ഞായറാഴ്ച ഉച്ചയ്ക്ക് ബന്ധു എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ അർദ്ധനഗ്നയായി കട്ടിലിനടിയിൽ പെൺകുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.

അയൽവാസികളുമായി തർക്കവും ബഹളവുമുണ്ടായതിന്റെ പേരിൽ അനൂപിനെതിരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്.പത്താം ക്ളാസ് പഠനത്തിനിടെ പതിവായി സഞ്ചരിച്ചിരുന്ന ബസിലെ രണ്ട് ജീവനക്കാർ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ആറ് മാസം മുമ്പ് പെൺകുട്ടി നൽകിയ പരാതിയിൽ ഇരുവരെയും പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA