SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

ഡയറക്ടർ മാറിയതിന് ബ്രൂവറികൾക്കും ബാറുകൾക്കും ചുമത്തിയ പിഴ റദ്ദാക്കി

bevco

കൊച്ചി: എക്സൈസ് വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ ഡയറക്ടർ ബോർഡിൽ മാറ്റങ്ങൾ വരുത്തിയതിന് ചുമത്തിയ വൻപിഴയിൽ നിന്ന് ബാറുകളും ബ്രൂവറികളും ഡിസ്റ്റിലറികളും ഒഴിവായി. ഹൈക്കോടതി സിംഗിൾബെഞ്ച് ഡിസംബർ 7ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പിൻബലത്തിലാണ് പിഴ ഒഴിവാക്കിയത്.

ലൈസൻസിയെ അനുവാദമില്ലാതെ മാറ്റുന്നതാണ് ചട്ടലംഘനമെന്ന് കോടതി വ്യക്തമാക്കി. അബ്കാരി ആക്ട് പ്രകാരമുള്ള പിഴശിക്ഷ ഇവ‌ർക്ക് ബാധകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസിന്റെ പിഴ നോട്ടീസ് കോടതി റദ്ദാക്കിയത്. ബ്രൂവറി​കളും ഡിസ്റ്റിലറികളും ബാർ ഹോട്ടലുകളും റിസോർട്ടുകളുമടക്കം ഇരുപതിലധികം സ്ഥാപനങ്ങളാണ് ഹർജി നൽകിയിരുന്നത്. റിട്ടയർമെന്റോ രാജിയോ ഉണ്ടാകുമ്പോൾ കമ്പനി നിയമപ്രകാരമാണ് ഡറക്ടർബോർഡിൽ മാറ്റം വരുത്തുന്നത്. ജനറൽ ബോഡി ചേർന്ന് എന്തു തീരുമാനമുണ്ടാകുമെന്നറിയും മുമ്പ് എക്സൈസിന്റെ അനുമതി വാങ്ങുന്നതെങ്ങനെയെന്നും ഹർജിക്കാർ ചോദിച്ചു.

ഡയറക്ടർ മാറുന്നതു കൊണ്ട് ഉടമസ്ഥത മാറുന്നില്ലെന്നാണ് ബാറുകളും റിസോർട്ടുകളും ചൂണ്ടിക്കാട്ടിയത്.എല്ലാ മദ്യശാലകളും പ്രവർത്തിക്കുന്നത് അബ്കാരി നിയമപ്രകാരമുള്ള ലൈസൻസിലായതിനാൽ പിഴ ചുമത്തിയത് നിയമപരമാണെന്നാണ് സ‌ർക്കാർ വാദിച്ചത്. ഡയറക്ടർ ബോർഡിൽ വരുത്തിയ മാറ്റങ്ങളുടെ എണ്ണമെടുത്ത്, ഓരോന്നിനും 3 ലക്ഷം രൂപ വീതമാണ് എക്സൈസ് കമ്മിഷണർ പിഴ നിശ്ചയിച്ചത്.

പിഴ 48 ലക്ഷംവരെ

യുണൈറ്റഡ് സ്പിരിറ്റ്സ് പാലക്കാട്- 48 ലക്ഷം

യുണൈറ്റഡ് ബ്രൂവറീസ് കഞ്ചിക്കോട് -30 ലക്ഷം

ഇൻഡോ സ്കോട്ടിഷ് ഡിസ്റ്റിലറി കൊച്ചി- 15 ലക്ഷം

ശ്രീബാല ഹോട്ടൽ കുന്നത്തൂർമേട് - 3 ലക്ഷം

ജനത ടൂറിസ്റ്റ് ഹോം മൂവാറ്റുപുഴ- 3 ലക്ഷം

`പിഴ നോട്ടീസ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകിയിട്ടുണ്ട്.'

-എസ്. കൃഷ്ണകുമാർ,

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA