SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

നവീൻ ബാബുവിന്റെ മരണം: അപ്പീൽ ആറിന്

adm-naveen-babu

കൊച്ചി: മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ആറിന് പരിഗണിക്കാൻ മാറ്റി. സി.ബി.ഐ അന്വേഷണം തള്ളിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെയാണ് ഹർജി. നവീനിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നും സിംഗിൾബെഞ്ച് വസ്തുതകൾ ശരിയായി വിശകലനം ചെയ്തില്ലെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 2024 ഒക്ടോബർ 15നാണ് നവീൻ ബാബു മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA