SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

റാഗിംഗിനെത്തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തസംഭവം: മന്ത്രി റിപ്പോർട്ട് തേടി

sivankutty

തിരുവനന്തപുരം : തിരുവാണിയൂരിൽ സി.ബി.എസ്.ഇ സ്‌കൂളിൽ ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായതിനെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും മേൽനടപടികൾ നിർദ്ദേശിക്കാനും മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഓരോ സ്‌കൂളും സംസ്ഥാന സർക്കാരിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തിക്കുന്നവയാണ്. അവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ കേരളത്തിന്റെ മക്കളാണ്. ഏത് സ്ട്രീമിൽപ്പെട്ടതായാലും സംസ്ഥാനത്തെ സ്‌കൂളുകളിൽ സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങളുണ്ടായാൽ സ്ഥാപനത്തിനെതിരെയടക്കം ശക്തമായ നടപടിയെടുക്കും. ഇക്കാര്യത്തിൽ നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA