SignIn
Kerala Kaumudi Online
Thursday, 22 October 2026 6.41 PM IST

തെരുവുനായ പെരുകുന്നത് തടയാൻ പോർട്ടബിൾ കേന്ദ്രം

budjet-pallical

തിരുവനന്തപുരം: തെരുവ് നായ ആക്രമണം നിയന്ത്രിക്കാനുള്ള പദ്ധതിക്ക് 2 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി .

പോർട്ടബിൾ എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ ) സെന്ററുകൾ സ്ഥാപിച്ച് തെരുവ് നായകളുടെ വന്ധ്യം കാരണം കാര്യക്ഷമമായി നടപ്പാക്കാനുള്ള പദ്ധതിക്കാണ് 2 കോടി.

മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി കർമ്മ പദ്ധതി തയ്യാറാക്കണമെന്നാണ് ബഡ്ജറ്റിലെ നിർദേശം.പോർട്ടബിൾ സെന്ററുകൾ ആവശ്യമുള്ളയിടങ്ങളിൽ എത്തിക്കാനും വന്ധ്യംകരണം നടത്താനും കഴിയും.സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവ് നായകൾ ഉണ്ടെന്നാണ് കണക്ക്.

നിലവിലെ എ.ബി.സി പദ്ധതി മന്ദഗതിയിലാണ്.

എ.ബി.സി സർജറി

( വർഷവും എണ്ണവും)

2022 -23.....................19260

2023 -24..................... 20745

2024 ജൂൺവരെ.......8656

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA