SignIn
Kerala Kaumudi Online
Thursday, 22 October 2026 6.41 PM IST

വന്യജീവി സംഘർഷം: 50 കോടി വകയിരുത്തി

d

തിരുവനന്തപുരം: വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും വനമേഖലയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക പാക്കേജായി ബ‌ഡ്ജറ്റിൽ 50 കോടി അനുവദിച്ചു.

വനവും വന്യജീവി സംരക്ഷണവും ചേർത്ത് 305.61 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുൻവർഷത്തേക്കാൾ 27.55 കോടി കൂടുതൽ. കേന്ദ്ര സഹായമായി 45.47 കോടി പ്രതീക്ഷിക്കുന്നുണ്ട്. വ

ന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി 70.40 കോടി (കഴിഞ്ഞ വർഷം 48.85 കോടി)​ വകയിരുത്തിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷവും പരിക്കേൽക്കുന്നവർക്ക് 2 ലക്ഷവുമാണ് നൽകുന്നത്.

സൗരോർജ്ജ വേലി പദ്ധതിയിൽ 100 കോടിയിലേറെ കുടിശികയുള്ളതിനാൽ കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. ഇത്തവണ ബഡ്ജറ്റിൽ പ്രത്യേകമായി തുക വകയിരുത്തുമെന്നാണ് അധികൃതർ ഉറപ്പ് നൽകിയിരുന്നത്. അതേസമയം,​ പ്രവർത്തനക്ഷമമല്ലാത്ത ഫെൻസിംഗുകൾ അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തനക്ഷമമാക്കുന്നതിന് മിഷൻ സോളാർ ഫെൻസിംഗ് 2024 നടപ്പാക്കിയിട്ടുണ്ടെന്നും അത് തുടരുമെന്നും ബഡ്ജറ്റിൽ പറയുന്നു.

ആനക്കിടങ്ങുകൾ കുഴിക്കുന്നതിനും സൗരോർജ്ജ വേലികൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള പദ്ധതികൾ തുടരുമെന്ന് പറയുന്നുണ്ടെങ്കിലും കരാറുകാർക്കുള്ള കുടിശികയിൽ മിണ്ടാട്ടമില്ല.

വനസംരക്ഷണത്തിന് 75 കോടി

 വനസംരക്ഷണ പ്രവർത്തനങ്ങൾക്കും വന്യജീവി ആക്രമണങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പദ്ധതിക്ക് 25 കോടിയും അടിസ്ഥാന സൗകര്യ വികസനത്തിന് 50.30 കോടിയും

 പ്രോജക്ട് എലിഫന്റ് പ്രകാരം പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട് ആനസങ്കേതങ്ങൾ മെച്ചപ്പെടുത്താൻ 3.50 കോടി. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന് 2 കോടി.

 വിനോദ സഞ്ചാരികളിലെ ട്രക്കിംഗ് താത്പര്യം പ്രോത്സാഹിപ്പിക്കാൻ വനയാത്ര പദ്ധതിക്ക് 3 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA