SignIn
Kerala Kaumudi Online
Thursday, 22 October 2026 7.49 PM IST

പൊലീസുകാരനെ കൊലപ്പെടുത്തിയ പ്രതിക്ക് ശിക്ഷ ഉറപ്പാക്കും

cm

തിരുവനന്തപുരം: കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാംപ്രസാദിനെ കൊല്ലപ്പെടുത്തിയ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എൻ.ജയരാജിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംഭവ ദിവസം അറസ്റ്റിലായ പ്രതി ജിബിൻ ജോർജ്ജ് റിമാന്റിലാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം നിറവേറ്റുന്നതിനിടെയാണ് ശ്യാംപ്രസാദ് അതിദാരുണമായി കൊല്ലപ്പെട്ടത്. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ശ്യാംപ്രസാദിന്റെ കുടുംബത്തിനു നിലവിലെ വ്യവസ്ഥ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA