
കോട്ടയം: ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ഗവ.നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എം.ടി. സുലേഖ പറഞ്ഞു. ഇനിയൊരു വിദ്യാർത്ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. കോളേജിന് വീഴ്ച ഉണ്ടായിട്ടില്ല. മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിനും, കേരള നഴസിംഗ് കൗൺസിലിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരാതി ലഭിച്ച 11 ന് തന്നെ നടപടി സ്വീകരിച്ച് പൊലീസിന് കൈമാറി. കൃത്യമായ ഇടവേളകളിൽ ആന്റി റാഗിംഗ് കമ്മിറ്റി വിദ്യാർത്ഥികളോട് സംസാരിക്കാറുണ്ട്. ഒരിക്കൽ പോലും അവർ പരാതി ഉന്നയിച്ചിട്ടില്ല. ഇരകളായ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകും. അടുത്തയാഴ്ച പി.ടി.എ വിളിച്ചുകൂട്ടുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |