
കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചതിനെതിരെ വഖഫ് സംരക്ഷണവേദി ഫയൽചെയ്ത ഹർജിയിൽ 25ന് വാദം തുടരും. ജസ്റ്റിസ് ബെച്ചുകുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സിവിൽ കോടതിയും ഹൈക്കോടതിയും വഖഫ് അന്വേഷണ കമ്മിഷനും അംഗീകരിച്ചതാണെന്നും ഇക്കാര്യത്തിൽ പരിശോധനയ്ക്കായി ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഹർജിക്കാർ വാദിച്ചു. കോഴിക്കോട് ഫറൂഖ് കോളേജ്, മുനമ്പം പ്രദേശവാസികൾ, സർക്കാർ എന്നിവരുടെ വാദമാണ് ഇനി പൂർത്തിയാകാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |