
തിരുവനന്തപുരം:റാഗിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ എസ്.എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി സാനു വാർത്തസമ്മേളനത്തിൽ വിമർശിച്ചു. റാഗിംഗ് സാമൂഹിക വിപത്താണ്. സിനിമകളാണ് റാഗിംഗ് പ്രചരിപ്പിക്കുന്നത്. പ്രേമം, ഹൃദയം എന്നീ സിനിമകളെ പരാമർശിച്ചാണ് വി.പി. സാനുവിന്റെ പരാമർശം.
കുറച്ച് റാഗിങ് ഒക്കെ നല്ലതാണെന്നാണ് പ്രേമം സിനിമയിലെ മലർ മിസ് പറയുന്നത്. ഹൃദയം സിനിമയിൽ നായകൻ ആദ്യം റാഗിങ്ങിനു വിധേയനാവുകയും പിന്നീട് അയാൾ റാഗിങ്ങിന്റെ അപ്പോസ്തലനാവുകയുമാണ്. റാഗിങ്ങിനെ പ്രോത്സാഹിപ്പിക്കരുത്.
കോട്ടയത്തെ റാഗിംഗ്,എസ്.എഫ്.ഐക്കെതിരായ വടിയായി ഉപയോഗിച്ചാൽ അതിനു
നിന്നു തരില്ല.ടി.പി ശ്രീനിവാസനു മർദനമേറ്റത് ചെയ്യാൻ പാടില്ലാത്തതായിരുന്നു. സമരമല്ല മർദനമേൽക്കാൻ കാരണം. അദ്ദേഹം ഉപയോഗിച്ച ഭാഷയായിരുന്നു. കേട്ടു നിൽക്കാനുള്ള സഹിഷ്ണുത എല്ലാവർക്കും എപ്പോഴും ഉണ്ടാകണമെന്നില്ല.അതു കൊണ്ട് പ്രതികരിച്ചതാവാം യു.ജി.സിയ്ക്ക് എതിരായ കൺവെൻഷനിൽ ഗവർണർ പറഞ്ഞതനുസരിച്ച് എതിരെ എന്ന പദം ഒഴിവാക്കിയ സർക്കാർ തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു. ഭരണഘടനപരമായി ചിലപ്പോൾ സർക്കാരിനെ തിരുത്തേണ്ടി വരും.അത് വഴങ്ങലല്ല.എന്നാൽ ഒന്നും തിരുത്തില്ലെന്നും സമരവുമായി എസ്.എഫ്.ഐ മുന്നോട്ട് പോകുമെന്നും സാനൂ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |