
കൊച്ചി: വയനാട് പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭുമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ നഷ്ടപരിഹാരത്തുക സർക്കാർ കോടതിയിൽ കെട്ടിവച്ചു. തിങ്കളാഴ്ച രാത്രി തന്നെ നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ള 26.56 കോടി രുപ ട്രഷറി മുഖേന ഹൈക്കോടതിയുടെ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. 27ന് പുനരധിവാസ പദ്ധതികളുടെ ശിലാസ്ഥാപനം നടക്കാനിരിക്കെ തുക കെട്ടിവച്ച് ഭൂമി പ്രതീകാത്മകമായി ഏറ്റെടുക്കാനാണ് കോടതി അനുമതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |