SignIn
Kerala Kaumudi Online
Thursday, 22 October 2026 8.56 PM IST

ക്ഷണിക്കപ്പെടാതെ വന്ന് അധിക്ഷേപം ചൊരിഞ്ഞു

naveen-babu

കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ യാത്രയപ്പ് യോഗത്തിലേക്ക് അതുവഴി പോയപ്പോൾ കയറിയതാണെന്ന ദിവ്യയുടെ വാദം അന്വേഷണത്തിൽ പൊളിഞ്ഞു.ഒക്ടോബർ 14ന് കളക്ടറേറ്റ് ചേംബർ ഹാളിൽ നവീൻ ബാബുവിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥിയായിട്ടാണ് വന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നത്
യാത്രയയപ്പിനെ കുറിച്ച് അറിയാൻ പി.പി ദിവ്യ പലതവണ കളക്ടറുടെ പി.എയെ ഫോണിൽ വിളിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് കുടുംബം.


കളക്ടറുടെ മൊഴി

ദിവ്യയ്ക്ക് തുണയായി

നവീൻ ബാബുവിനെതിരെ പി.പി. ദിവ്യ ഉന്നയിച്ച അഴിമതി ആരോപണം സാധൂകരിക്കുന്ന സാഹചര്യതെളിവുകൾ സംബന്ധിച്ചുള്ള അന്വേഷണസംഘത്തിന്റെ കണ്ടെത്തലിൽ കണ്ണൂർ കളക്ടർ അരുൺ കെ.വിജയന്റെ മൊഴി നിർണായകം. യാത്രയപ്പ് സമ്മേളനത്തിന് ശേഷം തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് കളക്ടർ മൊഴി നൽകിയത്. നേരത്തേ പി.പി.ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കവെ കോടതിയിലും കളക്ടർ ഇതേ മൊഴി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA