SignIn
Kerala Kaumudi Online
Saturday, 24 October 2026 5.46 PM IST

ഹെഡ്‌ഗേവാറിന്റെ ചിത്രം: ദേവസ്വത്തിന് വീഴ്ചയില്ല

kollam-temple-hedgewar

തിരുവനന്തപുരം: കൊല്ലം പൂരത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് നടന്ന കുടമാറ്റത്തിൽ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ ചിത്രമുയർത്തിയ സംഭവത്തിൽ ദേവസ്വം ബോർഡിന് വീഴ്ചയില്ലെന്ന് കണ്ടെത്തൽ. കൊല്ലം അസിസ്റ്റന്റ് കമ്മിഷണറാണ് ഇത് സംബന്ധിച്ച് ബോർഡിന് റിപ്പോർട്ട് നൽകിയത്. പുതിയകാവ് ക്ഷേത്രത്തിൽ നിന്നെത്തിയ ചെറിയ പൂരത്തിലാണ് ചിത്രം കണ്ടത്. ഈ ക്ഷേത്രം ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതല്ല. ഡി.വൈ.എഫ്.ഐ നേതാവ് അനന്തുവിഷ്ണു നൽകിയ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്.

കാരണം കാണിക്കൽ നോട്ടീസ്

തിരുവിതാംകൂർ ദേവസ്വം ബോ‌‌ർഡിന്റെ കീഴിലുള്ള പത്തനംതിട്ട ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ ആർ.എസ്.എസിന്റെ ഡ്രില്ല് നടത്തിയതിന് ഉപദേശക സമിതിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉത്സവ നടത്തിപ്പിനായി പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാനും ബോർഡ് നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA