
തിരുവനന്തപുരം:മുൻ പൊലീസ് മേധാവി അനിൽകാന്തിനെ സംസ്ഥാന പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടി അംഗമായി നിയമിച്ചു.3വർഷമാണ് കാലാവധി.മുൻ ഡി.ജി.പിയായിരുന്ന കെ.പി സോമരാജന്റെ കാലാവധി പൂർത്തിയായ ഒഴിവിലാണ് നിയമനം.ജുഡീഷ്യൽ അംഗമായിരുന്ന പി.കെ അരവിന്ദബാബുവിന് മൂന്നു വർഷത്തേക്ക് പുനർനിയമനം നൽകി.ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ഐ.പി.എസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനായിരുന്നു.വിശിഷ്ട,സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.അഖിലേന്ത്യാ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018ൽ ബാഡ്ജ് ഒഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |