SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

'ഉമ്മൻചാണ്ടിയുടെ പോസ്റ്റർ കീറിയവർ കോൺഗ്രസുകാരല്ല'

-rajmohan-unnithan

കാസർകോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചവർ യഥാർത്ഥ കോൺഗ്രസുകാരല്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി .കോൺഗ്രസിനുള്ളിൽ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങളും തെരുവ് പോരുകളും അവസാനിപ്പിക്കണം.തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും സംഘടനാ മര്യാദ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘടന ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ കഴിയുമെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പലരും വിഷയത്തിൽ പ്രതികരിക്കാത്തത് സമൂഹമാദ്ധ്യമങ്ങളിലെ ആക്രമണ ഭീഷണി മൂലമാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ തമ്മിൽ അവസാനം വരെ രാഷ്ട്രീയ പോരാട്ടം നടക്കാമെങ്കിലും അത് തെരുവ് യുദ്ധമായി മാറരുത്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഒടുവിൽ എല്ലാവരും അത് അംഗീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNNITHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA