
തിരുവനന്തപുരം:വിജയിച്ച കെ.ജി.സി.ഇ എൻജിനീയറിംഗ് സർട്ടിഫിക്കറ്റ് കൈക്കലാക്കാൻ തട്ടിപ്പ് നടത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂർ, കൂർക്കാശ്ശേരി, ശക്തൻ നഗറിൽ, ജോസ് സോളമൻ മകൻ സനിൽ ജോസ് (51) ആണ് കരമന പൊലീസിന്റെ പിടിയിലായത്.അയാളുടെ പക്കലുള്ള തോറ്റെന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് മാറ്റി, വിജയിച്ച സർട്ടിഫിക്കറ്റ് വാങ്ങാനായി നടത്തിയ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണിത്.തന്റെ കൈവശമുള്ള സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതായി സാങ്കേതിക പരീക്ഷ കോൺട്രോളർക്ക് ഇയാൾ അപേക്ഷ നൽകിയിരുന്നു. കൈയിലുള്ള മാർക് ലിസ്റ്റിൽ കൃത്രിമം കാണിച്ച് എൻജിനീയറിംഗ് വിജയിച്ചതായി രേഖയുണ്ടാക്കി സർട്ടിഫിക്കറ്റ് നേടാനാണ് ശ്രമിച്ചത്.തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ജോയിന്റ് കൺട്രോളറുടെ പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |