
തിരുവനന്തപുരം:ചാതുർവർണ്യത്തിന്റെ രാഷ്ട്രീയ കാര്യസ്ഥന്മാരായ ബി.ജെ.പിക്ക് പി.കെ. ചാത്തൻ മാസ്റ്ററുടെ പേര് ഉച്ചരിക്കാൻ പോലും അവകാശമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ദളിതരും ആദിവാസികളും അടക്കമുള്ള മർദ്ദിത ജനവിഭാഗത്തിന്റെ മോചനത്തിനായി ചെങ്കൊടയേന്തി പട വെട്ടിയ വഴികാട്ടിയാണ് ചാത്തൻ
മാസ്റ്ററെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മർദ്ദിത വർഗ്ഗത്തിന്റെ വമോചനക്കൊടി ചെങ്കൊടിയാണെന്ന് ചാത്തൻ മാസ്റ്റർ ജനങ്ങളെ പഠിപ്പിച്ചു. പശുവിന്റെ പേര് പറഞ്ഞ് രാജ്യത്തെമ്പാടും ദളിത്, ന്യൂനപക്ഷ വേട്ട നടത്തുന്ന പാർട്ടിയാണ് ബി. ജെ.പി. ദളിതരുടെ കൂരകൾ അഗ്നിക്കിരയാക്കുന്നതും സ്ത്രീകളെ മാനഭംഗം ചെയ്യുന്നതും ആർ.എസ്.എസും ബി.ജെ.പിയുമാണ്.
ഏഴു കടലിൽ കുളിച്ചാലും ഈ പാപക്കറ ബി.ജെ.പി യുടെ കൈയ്യിൽ നിന്നും മാഞ്ഞുപോകില്ലെന്ന് ബിനോയ് വിശ്വം
പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |