
കോട്ടയം: മള്ളിയൂർ ശങ്കരസ്മൃതി പുരസ്‌കാരം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥിന്. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം നാളെ നടക്കുന്ന 104-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി സമ്മേളനത്തിൽ നൽകും. മള്ളിയൂർ ഗണേശ പുരസ്‌കാരത്തിന് ഹരികഥാ വിദുഷി വിശാഖ ഹരി അർഹയായി. കല, സാഹിത്യം, ശാസ്ത്രം, ആദ്ധ്യാത്മിക രംഗങ്ങളിൽ സ്തുത്യർഹ സേവനം നടത്തിയ വ്യക്തിത്വങ്ങളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നതെന്ന് മള്ളിയൂർ ക്ഷേത്ര ട്രസ്റ്റിമാരായ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും, ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |