
കോട്ടയം: ഗവ.നഴ്സിംഗ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കോ വാർഡനോ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ ഇരകളുണ്ടോയെന്ന് അന്വേഷിക്കും. കണ്ടെത്തിയാൽ ഇവരിൽ നിന്ന് വിശദ മൊഴിയെടുക്കും. റാഗിംഗുമായി ബന്ധപ്പെട്ട് രാഘവൻ കമ്മിറ്റി റിപ്പോർട്ട്, യു.ജി.സി മാനദണ്ഡം എന്നിവയുടെ അടിസ്ഥാനത്തിലാകും തുടർനടപടി. പ്രതികളുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മദ്യപാനത്തിനായാണ് വിദ്യാർത്ഥികളിൽ നിന്ന് പണപ്പിരിപ്പ് നടത്തിയത്. മറ്റ് ലഹരി ഉപയോഗങ്ങളുണ്ടോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |