
വർക്കല: നാരായണ ഗുരുവിന്റെ സശിഷ്യനായ നടരാജഗുരുവിന്റെ 52-ാമത് സമാധി ദിനാചരണം നാരായണ ഗുരുകുല ഫൗണ്ടേഷൻ ആസ്ഥാനമായ വർക്കല നാരായണ ഗുരുകുലത്തിൽ 19ന് നടക്കും. രാവിലെ 9.30ന് ഹോമം, ഉപനിഷത്ത് പാരായണം എന്നിവയ്ക്ക് ശേഷം നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് നയിക്കുന്ന ദർശന മാലയുടെ പ്രതിമാസ പഠനക്ലാസ് . 11 മണി മുതൽ നടക്കുന്ന സമാധി ദിനാചരണത്തിൽ ഗുരു മുനിനാരായണ പ്രസാദ്, സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ, ഡോ. എം.വി. നടേശൻ, സി. എച്ച്. മുസ്തഫ മൗലവി, ഗുരുകുലത്തിലെ മറ്റു സന്യാസിമാർ തുടങ്ങിയവർ സംസാരിക്കും. പങ്കെടുക്കുന്ന എല്ലാ ഗുരുകുല ബന്ധുക്കൾക്കും നടരാജ ഗുരുവിനെക്കുറിച്ച് സംസാരിക്കാൻ അവസരമുണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |