SignIn
Kerala Kaumudi Online
Friday, 23 October 2026 11.25 PM IST

തെരുവുനായ നിയന്ത്രണത്തിന് ജനങ്ങൾ സഹകരിക്കണം: മന്ത്രി എം.ബി. രാജേഷ്

mbr

തിരുവനന്തപുരം : തെരുവുനായകൾക്ക് ഷെൽട്ടർ ഹോമം ആരംഭിക്കാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ടെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷെൽട്ടർ ഹോമുകൾക്കെതിരെ വലിയ പ്രതിഷേധം ഉയർത്തുന്ന നാട്ടുകാർ വന്ധ്യംകരണത്തിനുള്ള എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെയും എതിർക്കുന്നു. ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാൻ കേന്ദ്രം അനുവദിക്കണം. തെരുവുനായ വന്ധ്യകരണത്തിന് എ.ബി.സി ചട്ടങ്ങളിൽ കാര്യമായ ഇളവുകൾ വരുത്തണമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ കർക്കശമായ വ്യവസ്ഥകളാണ് എ.ബി.സി കേന്ദ്രങ്ങൾക്കുള്ളത്. 15 കേന്ദ്രങ്ങൾ ഇപ്പോഴുണ്ട്. ഒമ്പത് എണ്ണം കൂടി തുടങ്ങും. എല്ലാ തദ്ദേശസ്ഥാപനങ്ങളും എ.ബി.സി കേന്ദ്രങ്ങൾക്കുവേണ്ടി പദ്ധതി സമർപ്പിച്ചിട്ടുണ്ട്. പ്രാദേശികമായ എതിർപ്പുകാരണം ആരംഭിക്കാനാകാത്ത സ്ഥിതിയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ എണ്ണൂറോളം എ.ബി.സി കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. കേന്ദ്രമാനദണ്ഡങ്ങൾ വന്നതോടെ വെൽഫെയർ ബോർഡിന്റെ അംഗീകാരമില്ലെന്ന കാരണത്താൽ അവയുടെ പ്രവർത്തനം നിലച്ചു. മാലിന്യം വലിച്ചെറിയുന്നതും തെരുവുനായകൾ പെരുകുന്നതിന് കാരണമാകുന്നു. ഇക്കാര്യത്തിലും പൊതുജനങ്ങളുടെ മനോഭാവം മാറണമെന്ന് മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA