
തിരുവനന്തപുരം: നാലു മാസത്തിനിടെ വിജിലൻസിന്റെ 'ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിൽ" കുടുങ്ങിയത് 40 കൈക്കൂലിക്കാർ. 29 കേസുകളിലായാണിത്. പണത്തിനു പുറമെ മദ്യം കൈപ്പറ്റിയവരും ഇക്കൂട്ടത്തിലുണ്ട്. ഡിജിറ്റലായി കൈക്കൂലി വാങ്ങിയവരും പിടിയിലായി. കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്നതാണ് ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്.
അറസ്റ്റിലായവർ: റവന്യു-16, തദ്ദേശം-5, പൊലീസ്-4, വനം-2, ജല അതോറിട്ടി, മോട്ടോർ വാഹനം, രജിസ്ട്രേഷൻ- ഒന്നു വീതം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ-1. പൊതുമേഖല ബാങ്കിലെ ഓഡിറ്ററും പിടിയിലായി. 4 ഏജന്റുമാരും സർക്കാരുദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ 4പേരും അറസ്റ്റിലായി. 6,61,250 രൂപ പിടിച്ചെടുത്തു. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ: ടോൾ ഫ്രീ നമ്പരായ 1064, 8592900900, വാട്സ് ആപ് നമ്പർ- 9447789100.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |