SignIn
Kerala Kaumudi Online
Friday, 11 September 2026 3.16 AM IST

മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കാത്തത്: പിണറായി വിജയൻ 

pinarayi-vijayan


തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യക്തമായ രേഖകളുള്ള കാര്യങ്ങൾ പോലും തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെ വെളിപ്പെടുത്തണം. കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാർക്ക് 25ൽ താഴെ പേഴ്സണൽ സ്റ്റാഫുമാണ് ഉണ്ടായിരുന്നത്. ആകെ അഞ്ഞൂറിൽ താഴെ സ്റ്റാഫ് മാത്രമാണുണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖയുണ്ടെന്നും മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് 787 പേരുടെ കണക്ക് ലഭിച്ചതെന്നും പിണറായി വിജയൻ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA