SignIn
Kerala Kaumudi Online
Saturday, 12 September 2026 2.25 AM IST

എസ്.എഫ്.ഐ സമരം: കണ്ണൂർ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

ph-1

കണ്ണൂർ: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സമരവുമായി ബന്ധപ്പെട്ട കേസിൽ എസ്.എഫ്.ഐ കണ്ണൂർ ജില്ലാസെക്രട്ടറി ജോയൽ തോമസിനെ അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ കണ്ണൂർ വനിതാ കോളേജിനു മുന്നിൽ നിന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ബുധനാഴ്ച നടന്ന സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ 31 പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. സമരത്തിൽ ജോയൽ തോമസും പങ്കെടുത്തിരുന്നു. വനിത കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാവിലെയെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA