SignIn
Kerala Kaumudi Online
Saturday, 12 September 2026 4.26 AM IST

സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി നാളെ മുതൽ

loksabha-election

കോഴിക്കോട്: ഒരു ലക്ഷം പേർ അണിനിരക്കുന്ന റാലിയടക്കം സംഘടിപ്പിച്ച് ശക്തി തെളിയിക്കാൻ സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി. നാളെ മുതൽ മൂന്നു ദിവസം നീളുന്ന സംസ്ഥാന സമിതി കേരളത്തിലെ പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കും. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ എ.കെ.ജി ഓഡിറ്റോറിയത്തിൽ ചേരുന്ന സംസ്ഥാന സമിതി ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കുന്ന മഹാറാലിയോടെ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിലാണ് സമാപനം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ എന്നിവരും സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA