
തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റ് ഹൗസ് ക്യാമ്പസിൽ എസ്.എഫ്.ഐയുടെ സമരപ്പന്തൽ പൊളിക്കാതിരുന്നതിലടക്കം വൈസ്ചാൻസലർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് രജിസ്ട്രാർ ഡോ. അനിൽകുമാർ ഇന്നലെ മറുപടി നൽകി. 18കാര്യങ്ങൾ വിശദീകരിച്ച് മറുപടി ഇ-മെയിൽ ചെയ്യുകയായിരുന്നു. സമരപ്പന്തൽ പൊളിക്കണമെന്ന് പൊലീസിലറിയിക്കുന്നതിലെ വീഴ്ചയെക്കുറിച്ചും വി.സിയുടെ ചേംബറിൽ കടന്നുകയറിയതിലൂടെ സുരക്ഷാപാളിച്ചയുണ്ടായതിനെക്കുറിച്ചും 24മണിക്കൂറിനകം വിശദീകരിക്കാനാവശ്യപ്പെട്ടാണ് രജിസ്ട്രാറോട് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ആവശ്യപ്പെട്ടിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |