SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

കാശ്മീരിൽ സൈനികന് വീരമൃത്യു

k

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പൂഞ്ചിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു. സുരാൻകോട്ടെയിൽ 16 രാഷ്ട്രീയ റൈഫിൾസിന്റെ ആസ്ഥാന കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി 7.45നാണ് സംഭവം. ശിപായി ഭവേഷ് ചൗധരിയാണ് വീരമൃത്യു വരിച്ചത്. അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ സൈനികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഭീകരരുടെ ഇടപെടൽ സാദ്ധ്യത സൈന്യം തള്ളി. മേഖലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കി. ഫോറൻസിക് വിദഗ്ദ്ധരെത്തി സ്ഥലം പരിശോധിച്ചു. ജമ്മു കാശ്മീർ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം പരിശോധിച്ചു വരികയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായും കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.

അതിനിടെ, ഗ്രനേഡുകളും മറ്റ് സ്ഫോടകവസ്തുക്കളും കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ആശങ്കകൾ ഉയരുകയാണ്. സംഭവം ഗൗരവമായി കാണുന്നുവെന്നും സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA