SignIn
Kerala Kaumudi Online
Monday, 22 June 2026 3.03 AM IST

ആവി പിടിക്കുന്നതിനിടെ ചൂടുവെള്ളം വീണ് 14 കാരന് ദാരുണാന്ത്യം

death-

തൃ​ശൂ​ർ​:​ ​പ​നി​ക്ക് ​ആ​വി​ ​പി​ടി​ക്കു​ന്ന​തി​നി​ടെ​ ​തി​ള​ച്ച​ ​വെ​ള്ളം​ ​ദേ​ഹ​ത്തു​ ​വീ​ണ് ​വി​ദ്യാ​ർ​ത്ഥി​ക്ക് ​ദാ​രു​ണാ​ന്ത്യം.​ ​ന​ട​ത്ത​റ​ ​നെ​ല്ലാ​നി​ ​സ്വ​ദേ​ശി​ ​ക​ള​പു​ര​യ്ക്ക​ൽ​ ​മേ​യ്‌​ജോ​യു​ടെ​ ​മ​ക​ൻ​ ​എ​യ്ഞ്ച​ലോ​ ​(14​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ ​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​അ​ടു​ത്ത് ​ആ​രും​ ​ഇ​ല്ലാ​യി​രു​ന്നു.​ ​ആ​ ​സ​മ​യം​ ​അ​പ​സ്മാ​ര​മു​ണ്ടാ​യെ​ന്നും​ ​സം​ശ​യ​മു​ണ്ട്.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ​ഹൃ​ദ​യാ​ഘാ​തം​ ​സം​ഭ​വി​ച്ച​താ​ണ് ​മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ​ഡോ​ക്ട​ർ​മാ​രു​ടെ​ ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ ​കു​ട്ട​നെ​ല്ലൂ​ർ​ ​സെ​ന്റ് ​അ​ഗ​സ്റ്റി​ൻ​ ​സ്‌​കൂ​ളി​ലെ​ ​ഒ​മ്പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ ​പ​നി​യും​ ​ജ​ല​ദോ​ഷ​വു​മു​ണ്ടാ​യി​രു​ന്ന​ ​എ​യ്ഞ്ച​ലോ​യ്ക്ക് ​ആ​വി​ ​പി​ടി​ക്കാ​നാ​യി​ ​ഹാ​ളി​ൽ​ ​വെ​ള്ളം​ ​തി​ള​പ്പി​ച്ചു​ ​വ​ച്ച​ ​ശേ​ഷം​ ​മേ​യ്‌​ജോ​യും​ ​മ​റ്റ് ​ര​ണ്ടു​ ​മ​ക്ക​ളും​ ​ അച്ഛമ്മയും ​വീ​ടി​നോ​ട് ​ചേ​ർ​ന്ന​ ​റ​ബ്ബ​ർ​ ​തോ​ട്ട​ത്തി​ലാ​യി​രു​ന്നു.​ ​എ​യ്ഞ്ച​ലോ​യു​ടെ​ ​മു​ത്ത​ച്ഛ​ൻ​ ​മ​റ്റൊ​രു​ ​മു​റി​യി​ൽ​ ​വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.


ഒ​രു​ ​മ​ണി​ക്കൂ​റി​ന് ​ശേ​ഷം​ ​വീ​ട്ടു​കാ​ർ​ ​തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ​പൊ​ള്ള​ലേ​റ്റ​ ​നി​ല​യി​ൽ​ ​എ​യ്ഞ്ച​ലോ​യെ​ ​അ​ബോ​ധാ​വ​സ്ഥ​യി​ൽ​ ​ക​ണ്ട​ത്.​ ​ഉ​ട​ൻ​ ​തൃ​ശൂ​ർ​ ​ജൂ​ബി​ലി​ ​മി​ഷ​ൻ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​മേ​യ്‌​ജോ​ ​മി​നി​ ​ലോ​റി​ ​ഡ്രൈ​വ​റാ​ണ്.​ ​അ​മ്മ​ ​സെ​ബ​ ​ഇ​റ്റ​ലി​യി​ലാ​ണ്.​ ​അ​വ​ർ​ ​നാ​ട്ടി​ലെ​ത്തി​യ​ ​ശേ​ഷ​മാ​യി​രി​ക്കും​ ​സം​സ്‌​കാ​ര​ം.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ക്രി​സ്റ്റി,​ ​മി​ഖാ​യേ​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA