
കൊച്ചി: സി-ഡിറ്റ് തയ്യാറാക്കിയ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പുതിയ വെബ്‌സൈറ്റ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഇന്ന് ഉച്ചയ്ക്ക് 12ന് കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യും. റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനാകും. ഒരേ സമയം 3,000 അപേക്ഷകർക്കു വരെ ലോഗിൻ ചെയ്യാൻ സാധിക്കുന്നതരത്തിലാണ് പുതിയ വെബ്സൈറ്റ്. ഗുരുവായൂർ ദേവസ്വത്തിലെ 38 തസ്തികകളിലായി 400ൽ പരം ഒഴിവുകളിലേക്കുള്ള വിജ്ഞാപനവും ഇന്ന് രാത്രി 12 ന് വെബ്‌സൈറ്റിൽ ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |