SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

പൊലീസിന് പ്രധാനം ജനവിശ്വാസം നേടിയെടുക്കൽ: ഡി.ജി.പി

a

തിരുവനന്തപുരം:ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് പൊലീസിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപെട്ടതെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ പറഞ്ഞു.തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പോലെ ഉയർന്ന സാമൂഹികാവബോധവും സാക്ഷരതയുമുള്ള സംസ്ഥാനത്തു പൊലീസിന്റെ ജോലി കേവലം ക്രമസമാധാനപാലനത്തിൽ ഒതുങ്ങുന്നതല്ല.പരിപൂർണ സമർപ്പണം ആവശ്യപ്പെടുന്നതാണ് പോലീസിന്റെ കർമ്മരംഗം. അതിനുതകുന്ന സമഗ്ര പരിശീലനമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ ബറ്റാലിനുകളിലായി ആകെ 430 പുതിയ റിക്രൂട്ടുകൾക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നത്.സായുധ ബറ്റാലിയൻ ഡി ഐ ജി എസ് ഹരിശങ്കർ അദ്ധ്യക്ഷനായി. ട്രെയിനിംഗ് ഐ.ജി ജി ലക്ഷമൺ, പൊലീസ് അക്കാഡമി ഡയറക്ടർ ഐ.ജി സേതുരാമൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DGP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA